---
title: "അജിത് പവാറിന്റെ അന്ത്യകർമ്മങ്ങൾ നാളെ ബാരാമതിയിൽ; ആദരാഞ്ജലികളുമായി രാജ്യം"
english_title: "Sharad Pawar's last rites to be performed tomorrow in Baramati; Nation pays tributes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338677/Sharad-Pawars-last-rites-to-be-performed-tomorrow-in Baramati-Nation-pays-tributes-new"
published_at: "2026-01-28T12:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979b1b6ac93d_Nation_pays_tributes.jpg"
keywords: []
---

# അജിത് പവാറിന്റെ അന്ത്യകർമ്മങ്ങൾ നാളെ ബാരാമതിയിൽ; ആദരാഞ്ജലികളുമായി രാജ്യം

> **Lead Summary:** മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ അന്ത്യകർമ്മങ്ങൾ നാളെ ബാരാമതിയിൽ നടക്കും. അദ്ദേഹത്തിന്റെ സഹോദരൻ ശ്രീനിവാസ് പവാറാണ് അന്ത്യകർമ്മങ്ങളുടെ വിവരം മാധ്യമങ്ങളെ അറിയിച്ചത്. നിലവിൽ ബാരാമതി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. നിലവിൽ ബാരാമതി മെഡിക്കൽ കോളേജിലാണ് പവാറിൻ്‍റെ മൃതദേഹമുള്ളത്.

## Article Content

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ അന്ത്യകർമ്മങ്ങൾ നാളെ ബാരാമതിയിൽ നടക്കും. അദ്ദേഹത്തിന്റെ സഹോദരൻ ശ്രീനിവാസ് പവാറാണ് അന്ത്യകർമ്മങ്ങളുടെ വിവരം മാധ്യമങ്ങളെ അറിയിച്ചത്. നിലവിൽ ബാരാമതി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. നിലവിൽ ബാരാമതി മെഡിക്കൽ കോളേജിലാണ് പവാറിൻ്‍റെ മൃതദേഹമുള്ളത്.

അതേസമയം, അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്. വിമാനാപകടത്തിൻ്റെ കാരണമെന്താണെന്ന് കണ്ടെത്താൻ ഡിജിസിഎയും അന്വേഷണം ആരംഭിച്ചു. രണ്ടാം തവണയും ലാൻ്റിം​ഗ് നടത്താനുള്ള ശ്രമത്തിലാണ് വിമാനം തകർന്നുവീണ് പൊട്ടിത്തെറിച്ചത്. സാങ്കേതിക പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന നാല് പേർക്കും ജീവൻ നഷ്ടപ്പെട്ടു. അജിത് പവാറും സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബാരാമതിയിലേക്ക് പവാർ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തത്. അപകടത്തിൽ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338677/Sharad-Pawars-last-rites-to-be-performed-tomorrow-in Baramati-Nation-pays-tributes-new)